കേബിള്‍ ടിവി ഓപ്പറേറ്റെര്‍സ് അസോസിയേഷനും, കേരള വിഷനും ചേര്‍ന്ന് അവരുടെ കേബിള്‍ വരിക്കാരുടെ ക്ഷേമത്തിന് ആവിഷ്കരിക്കുന്ന പുതിയ പദ്ധതി - കേരളവിഷന് ഗ്രീന്‍ കാര്‍ഡ്. ഉപഭോക്താക്കള്‍ക്ക് ഗ്രീന്‍കാര്‍ഡ് പൂര്‍ണ്ണമായും സൌജന്യമാണ്. മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ കേരളം മുഴുവന്‍ പരന്നു കിടക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റെര്‍സ് അസോസിയേഷന്റെ മുപ്പത്തഞ്ചു ലക്ഷത്തോളം ഉപഭോക്താക്കള്‍, ഒന്നരക്കോടിയിലേറെ പ്രേക്ഷകര്‍. ഇവര്‍ക്കായി ഒരു ലക്ഷത്തിലേറെ സേവന ദാതാക്കളെ കേരളവിഷനും സിഓഎയും ചേര്‍ന്ന് ഒരുക്കുന്നു. ആഭരണ ശാലകള്‍, തുണിക്കടകള്‍, മരുന്ന് കടകള്‍, വീട്ടുപകരണ കടകള്‍, ബേക്കറികള്‍, ഗ്രഹനിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, തുന്നല്‍ക്കടകള്‍, സ്റ്റുഡിയോകള്‍, ബ്യുട്ടി പാര്‍ലറുകള്‍, ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍, ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍, തുടങ്ങി നര്‍സിംഗ് ഹോം വരെ വൈപുല്യമാര്‍ന്ന സേവന മേഖലകളില്‍ നിന്ന് നിരവധി ഓഫറുകളും ഇളവുകളും ഗ്രീന്‍ കാര്‍ഡ് സാദ്ധ്യമാക്കുന്നു. ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കുന്ന കേരള വിഷന്‍ ഗ്രീന്‍ കാര്‍ഡ് കേബിള്‍ ഉപഭോക്താക്കളുടെ അവകാശമാണ്. കാര്‍ഡ് നിങ്ങളുടെ കേബിള്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ചോദിച്ചു വാങ്ങുക.